Friday, December 16, 2022

ദ ഇന്റേൺഷിപ്പ്

 പുതിയ കുട്ടി ഇന്റേൺഷിപ്പിന് വന്നതാണ്. ഫോർമൽ ഇൻട്രോഡക്ഷൻ ഒക്കെ കഴിഞ്ഞതാണ്. തിരക്കുകൾ ഒരു പൊടിക്ക് കുറഞ്ഞിരുന്ന ഒരു പ്രഭാതത്തിൽ കുട്ടി കടന്നുവരുന്നു.

കുട്ടി: ഹായ്

ആത്മ: ആരാണീ കൊച്ചുവെളുപ്പാങ്കാലത്ത് ! കിളിനാദം. ഇടത്തൂടെ തിരിയണോ വലത്തൂടെ തിരിയണോ ! ഇടതാവാം. കീപ് ലെഫ്റ്റെന്നാണല്ലോ.. പ്ടക്ക്.. ഓ, ഇടതുവശത്ത് ഭിത്തി, ഇതെപ്പവന്നു, മാനം പോയിക്കാണും. എണീറ്റ് നിന്നാലോ.. വേണ്ട, വലതടിക്കാം

ഞാൻ: ഹലോ <ടെർമിനേറ്റർ ഡോട്ട് ജെപിജി>

ആത്മ: ഐ സീ, കുട്ടി ചിരിച്ചുകൊണ്ട് കാത്ത് നിൽക്കുന്നു. ഓ ഐ സീ, സംസാരിക്കാൻ. വെൽ, ഇപ്പോ ഞാനല്ലേ ലാസ്റ്റ് പറഞ്ഞത് ! അപ്പോ അടുത്തത് കുട്ടിയല്ലേ പറയണ്ടത് ! അതിനി കുട്ടിക്കറിയില്ലേ? വാട്ട് വുഡ് ഷെൽഡൺ കൂപ്പർ ഡു! എന്റെ പുതിയ സോഷ്യൽ സ്കിൽസ് പരീക്ഷിക്കാൻ പറ്റിയ അവസരം. അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്ത് ! പഠിക്കുന്ന കാലത്ത് ക്ലാസിൽ കയറി പ്രസംഗിച്ച് പ്രകടനങ്ങളെ അഭിസംബോധന ചെയ്ത് പ്രിൻസിപ്പാളെ മുറിയിൽ കയറി വെല്ലുവിളിച്ച എനിക്ക് ! പ്രായം കൂടുന്തോറും പക്വത കൂടുകയാണല്ലോ.. എനിക്ക് പ്രായം കൂടുകയാണോ.. ഫോക്കസ് ഫോക്കസ്, സംസാരിക്കൂ

ഞാൻ: താമസിക്കാൻ സ്ഥലമൊക്കെ ആയോ? എവിടെയാണ്?

കുട്ടി: ഓഫീസിനടുത്ത് തന്നെ. പിജി

ആത്മ: പീസോഫ് കേക്ക് ഹി ഹി ഹി.. വെൽഡൺ. വെയിറ്റ് ! കുട്ടി പോകുന്നില്ല. പോകൂ കുട്ടീ, ഷൂ.. ഷൂ.. കണ്ടിന്യൂ.. നോ?

ഞാൻ:  ഭക്ഷണമൊക്കെ ഇഷ്ടമായോ? കംഫർട്ടബിൾ ആണോ?

കുട്ടി: കുഴപ്പമില്ല, അതേ‌.

ആത്മ: തീർന്നു കുട്ടീ. അല്ലെങ്കിൽ ഇനി കുട്ടി പറ. എന്താണിതിങ്ങനെ. പോകില്ലാ അല്ലേ‌‌, ശരി, എനിക്കിതൊന്നും ഒരു കാര്യമേ അല്ലല്ലോ

കുട്ടി: എന്താ പേര്?

ആത്മ: വാട്ട്, എന്നെ അറിയില്ലെന്നോ !

ഞാൻ: <പേര്>

കുട്ടി: ഞാൻ <കുട്ടിയുടെ പേര്>

ഞാൻ: അറിയാം. മാനേജർ പരിചയപ്പെടുത്തിയിരുന്നല്ലോ. ഇല്ലേ?

കുട്ടി: ശരിയാണ്, സോറി കേട്ടോ, ഓർമ്മയില്ലായിരുന്നു

ആത്മ: ക്ഷമിച്ചു. കഴിഞ്ഞു. പൊക്കോളൂ. പോവില്ലാ? ഈ ബാക്കി അലവലാതികളൊക്കെ എവിടെയാണാവോ, ഇവനൊക്കെ രാവിലെ ഓഫീസിൽ വന്നുകൂടേ? അല്ലെങ്കിൽ പോട്ട്, എനിക്കൊരു പ്രാക്റ്റീസ് ആവട്ട്.. വാട്ട് കാൻ ഗോ റോങ്ങ് !

ഞാൻ: ഐ സീ. എം ടെക് പ്രോജക്റ്റ് ആയിരിക്കും അല്ലേ?

കുട്ടി അല്പം സങ്കടമായതുപോലെ നിൽക്കുന്നു

കുട്ടി: അല്ല, ഞാൻ ബി ടെക് ഫൈനലിയർ ആയതേ ഉള്ളു. ലാസ്റ്റ് ആറ് മാസം ഇന്റേൺഷിപ്പാ

ആത്മ: ഡാമേജ് കണ്ട്രോൾ യൂ ഇഡിയറ്റ്. പ്രോട്ടോക്കോൾ സീറോ സീറൊ മൂന്ന്. ഇനീഷ്യേറ്റ്

ഞാൻ: ഓ.. ഞാൻ.. അത്, കുട്ടിയെ കണ്ടാൽ പ്രായം തോന്നിക്കുമെന്നല്ല ഞാൻ പറഞ്ഞത്

ആത്മ: അപ്പുക്കുട്ടനെ നോക്കുന്ന മുകേഷ് ഡോട്ട് എസ്‌വിജി.. പ്രോട്ടോക്കോൾ പൂജ്യം, ബോധം പോയതായി അഭിനയിക്കൂ, കൂടുതൽ ചളമാക്കാതെ

ഞാൻ: ഐ മീൻ, അങ്ങനെ പറയാൻ കണ്ടാൽ പ്രായം തോന്നണമല്ലോ

ആത്മ: അലവലാതി, കുട്ടി ചിരിക്കുന്നുപോലും ഇല്ല. ചിരിക്കൂ കുട്ടീ, എന്തെങ്കിലും പറയൂ, ഈ പ്രതിമ എന്റെ കയ്യിൽനിന്ന് വാങ്ങൂ.. മിണ്ടൂ.. ഭാസ്കരൻ കുട്ടീ, കുട്ടി മിണ്ടുന്നില്ല.. അതിനി ഗോപാലൻ കുട്ടീന്നായിരുന്നോ? ഗോവിന്ദൻ പിള്ളന്നോ മറ്റോ അല്ലേ? അപ്പോ കെകെ ജോസഫ് ആരാ.. അബോർട്ട് അബോർട്ട്, ബോധം പോയതായി അഭിനയിക്കൂ..

കുട്ടി: എന്റെ മെന്റർ വന്നിട്ടില്ലെന്ന് തോന്നുന്നു...

ആത്മ: മിണ്ടി മിണ്ടീ

ഞാൻ: കുട്ടിയുടെ മെന്റർ നോർമല്ലി ഇവിടന്നല്ല വർക്കിങ്ങ്.

കുട്ടി: നിങ്ങൾ എന്തിലാ വർക്ക് ചെയ്യുന്നത് ?

ഞാൻ: <ഒരു മൂന്ന് മിനിറ്റ് തള്ളി>

ആത്മ: മതിയെടേ, കുട്ടിക്ക് ബോധം പോകും

കുട്ടി: എന്റെ പ്ലാൻ <തള്ള് തുടരുന്നു>

ആത്മ: ഇപ്പോ നല്ല നിലയിൽ പോകുന്നുണ്ട്. ഡിസെൻഗേജ് ഡാമേജ് കണ്ട്രോൾ. ഓവർ. വായി നോക്കാതെ കണ്ണിൽ നോക്കൂ.. പേടിപ്പിക്കാതെ നോക്കെടാ. ഇടത്തേ കണ്ണിലോ വലത്തേ കണ്ണിലോ.. പ്രോജക്റ്റിനെ പറ്റി സംശയം ചോദിച്ചാലോ

ഞാൻ: ആഹാ.. ഉം.. അതുശരി.. ഓകേ..

ആത്മ: അല്ല, നമ്മൾ ഇങ്ങനെ വെർബലി അക്ക്നോളജ് ചെയ്യണോ? തലയാട്ടിയാൽ പോരേ? നീയെന്താ ആനയോ ! എന്തൊരു തലയാട്ടലാടാ ഇത്! ഒരു മയത്തിൽ.. പാരലൽ ആയി ആട്ടണോ മേലേ താഴെ ആട്ടണോ? അതോ ഒരു ആംഗിളിൽ ആയാലോ.. അപ്പോ സൈൻ നാല്പത്തഞ്ച് എത്രയായിരിക്കും

കുട്ടി: <വിശദീകരണം ഒക്കെ കഴിഞ്ഞ്> ബിസിയായിരിക്കും അല്ലേ, എന്നാൽ വർക്ക് നടക്കട്ടെ. ശരി

ഞാൻ: ഓൾ ദ ബെസ്റ്റ്. സഹായം വല്ലതും വേണമെങ്കിൽ പറയണം

ആത്മ: കൈ കൊടൂക്ക്.. അതോ കൈ കൂപ്പണോ? കുട്ടി കൈ നീട്ടിയോ.. ഞാൻ നീട്ടണോ, ഭിത്തി ഇടതുവശത്താണോ, ഇനിയിപ്പോ എന്ത്! ശരീന്ന് പറഞ്ഞിട്ട് കുട്ടി പോകുന്നില്ലല്ലോ.. എന്ത് പറയും ! എന്ത് ചെയ്യും

ഞാൻ: അപ്പോ കോയമ്പത്തൂർ ഇപ്പോ തമിഴ്‌നാട്ടിൽ ആണല്ലേ...

ആത്മ: ചത്ത്കൂടേടാ ? ഞാൻ റ്റു ആത്മ: എസ്കേപ്പ്..

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...