Monday, July 6, 2020

ഈസ്റ്റർ

സോ, ക്രിസ്തു തന്റെ മരണം കൊണ്ടാണ് മനുഷ്യവംശത്തെ മുഴുവൻ രക്ഷിച്ചത്, അല്ലേ?

അതേ. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ. നല്ലത്. പ്രെയ്സ് ദ ലോർഡ്

യാ, യാ. അപ്പോ ക്രിസ്തു മൂന്നാം ദിവസം ഉയർത്തെണീറ്റപ്പോ നമ്മളെല്ലാം അൺരക്ഷിക്കപ്പെട്ടില്ലേ? ലാസ്റ്റ് ആക്ഷൻ അൺഡു ചെയ്തില്ലേ?

ഹേയ്, അതെങ്ങനെ ശരിയാകും? ക്രിസ്തു മരിച്ചല്ലോ.

പക്ഷേ ഉയർത്തെന്നല്ലേ നിങ്ങൾ പറയുന്നത്?

അതേ, ഉയർത്തു.

അപ്പോ പിന്നെ മരണം കൊണ്ട് രക്ഷപ്പെട്ടത് ഇല്ലാതായില്ലേ?

ഹേയ്, ക്രിസ്തു തന്റെ മരണം കൊണ്ട് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഇല്ലാതാക്കി.

ആരില്ലാതാക്കി?

അത് ക്രിസ്തു മരിച്ചപ്പോ പിതാവ് ക്ഷമിച്ചു.

എന്നിട്ട് അങ്ങോര് ക്രിസ്തുവിനെ ഉയത്തി അല്ലേ?

ക്രിസ്തു സ്വയം ഉയർത്തെണീറ്റതാണല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവം ഏക ദൈവമാണ്.

അതായത് ഒന്നേയുള്ളു, അല്ലേ?

കറക്റ്റ്. നിങ്ങൾ ഫോളോ ചെയ്യുന്നുണ്ടല്ലോ.

അതുണ്ട്. ബൈ ദ വേ, ഈ മനുഷ്യർ ഒക്കെ പാപികളാണെന്ന് തീരുമാനിച്ചതാരാണ്?

ദൈവം.

അതിന് പരിഹാരം ചെയ്തതപ്പോ ആരാണ്?

ദൈവം. ദൈവം തന്റെ പുത്രനെ തന്നെ ബലി നൽകി ആ പാപങ്ങൾ മോചിപ്പിച്ചു. പ്രെയ്സ് ദ ലോർഡ്.

ഒന്നടങ്ങാശാനേ, ലെറ്റ് മീ ഗെറ്റ് ദിസ് സ്ട്രെയിറ്റ്, ദൈവം ആദ്യം തീരുമാനിച്ചു മനുഷ്യരൊക്കെ പാപികളാണെന്ന്. എന്നിട്ട് ദൈവം തന്റെ പുത്രനെ തനിക്ക് തന്നെ ബലി നൽകി ആ പാപങ്ങളൊക്കെ ക്ഷമിച്ചു. എന്നിട്ട് ദൈവം തന്റെ പുത്രനെ ഉയർത്തെണീപ്പിച്ചു.

കറക്റ്റ്.

ഈ പിതാവും പുത്രനും ഒക്കെ ഒരൊറ്റ ദൈവമാണ്, റൈറ്റ്, ഞാനും അപ്ഫനും സുഭദ്രയും കൺസോർഷ്യം പോലെ, കറക്റ്റ്?

വെരി കറക്റ്റ്. ഹാലേലൂയ

യാ, യാ, അപ്പോ ദൈവം തീരുമാനിക്കുന്നു മനുഷ്യരൊക്കെ പാപികളാണെന്ന്. എന്നിട്ട് ദൈവം സ്വയം മരിച്ച് അതിന് പരിഹാരം ചെയ്തു. എന്നിക്ക് അങ്ങോര് സ്വയം ഉയർത്തെണീറ്റ് പോയി. ഇതിൽ മനുഷ്യരെന്ത് ചെയ്തു?

മനുഷ്യർ ദൈവത്തെ കൊന്നു. അതുവഴി മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി.

റൈറ്റ് ദെയർ ബേബി, മനുഷ്യൻ ദൈവത്തെ കൊന്നപ്പോ അവരുടെ പ്രശ്നങ്ങൾ ഒക്കെ തീർന്നു. എല്ലാരും ഹാപ്പിയായി, അവർ രക്ഷിക്കപ്പെട്ടു. റൈറ്റ്?

എടാ പാപീ, നീയൊക്കെ തീനരകത്തിൽ പോകും.

എന്നിട്ടും താനൊന്നും നിർത്തിയില്ല, ദൈവം സ്വന്തം തീരുമാനിച്ച് ചെയ്ത് അങ്ങോരുടെ വഴിക്ക് പോയതിന്റെ പേരിൽ ഞങ്ങൾ നിങ്ങളെയൊക്കെ തീറ്റി പോറ്റണം, വരുമാനത്തിന്റെ ദശാംശം നിങ്ങൾക്ക് തരണം, നിങ്ങൾക്ക് കോളേജും ആശുപത്രിയും ഒക്കെ ഉണ്ടാക്കി കൊള്ളലാഭം ഉണ്ടാക്കി ബെൻസ് കാറിൽ പോകാൻ നമ്മൾ പിരിവ് തരണം. എന്നിട്ട് നമ്മൾ പിരിവിട്ടുണ്ടാക്കിയ പള്ളിയിൽ കല്യാണം കഴിക്കാനും ശവമടക്കാനും ഒക്കെ നിങ്ങളോട് അനുവാദം വാങ്ങണം, നമ്മളുണ്ടാക്കിയ ആശുപത്രിയിൽ ചികിൽസക്ക് കൊള്ളപ്പണം അടക്കണം. കറക്റ്റ്?

എക്സാക്റ്റ്ലി.

നിങ്ങളെയൊക്കെ കാണുമ്പോ കുനിഞ്ഞ് കുമ്പിട്ട് നിൽക്കുകയും വേണം?

യെസ്, പുണ്യം കിട്ടും. പിന്നെ ഇതൊക്കെ ദൈവിക രഹസ്യങ്ങൾ ആണ്

തന്നെ തന്നെ, മൊത്തം പുസ്തകത്തിൽ എഴുതി വച്ചിട്ട് രഹസ്യമാണ് പോലും. വല്ല പണിയുമെടുത്ത് ജീവിച്ച് കൂടേടോ?

ഇതും ഒരു പണിയല്ലേ?

അതേയതെ. കുറേ കഴിയുമ്പോ ആളുകൾ തിരിച്ചും പണി തരാൻ തുടങ്ങും. അപ്പളും പറയണേ ഈ പ്രെയ്സ് ദ ലോർഡ്..

2017-10-09 10:22:52 ന് പോസ്റ്റ് ചെയ്തത്



No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...