Monday, January 23, 2023

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ‌ ഓള് പറയുന്നു, ഫോണുണ്ടല്ലോ, ഗൂഗിൾ പേ ചെയ്യാന്ന്! മനുഷ്യനിവിടെ മുള്ളേ നിക്കുമ്പളാ അവളുടെ ഗൂഗിൾ പേ! 

അതൊന്നും പറ്റില്ല.

അക്കൗണ്ടിൽ നോമിനി ആരാ?

നീ തന്നെ.

അപ്പോ ഈസിയല്ലേ !

ബാങ്കിൽ പോകണ്ടേ

അത് ഞാൻ പൊക്കോളാം

ബില്ലടയ്ക്കാൻ അർജന്റ് കാശ് വേണേൽ?

ക്രെഡിറ്റ് കാർഡ് കൊടുക്കാം

ആ, ആ, അതിന്റെ ബില്ലടയ്ക്കാൻ?

മരിച്ചാ പിന്നെന്ത് ബില്ല്

അതൊന്നും പറ്റില്ല, ചത്താലും എനിക്ക് ബില്ലടയ്ക്കണം

ഞാൻ പോയി അടച്ചോളാം.

വിഷമിക്കണമെന്നില്ല.

എന്നാ ചാകണ്ട

ഞാൻ ചാകും

 <<>><<>>

അവസാനം മുട്ടൻ തർക്കമായി. വാക്കേറ്റമായപ്പോൾ അവൾ ചോദിച്ചു,

ഞാനിപ്പോ‌എന്ത് വേണം?

എന്റെ പാസ്സ് വേർഡ് കാണാതെ പഠിക്കണം.

പറ

<******************>

പ്ഫാ

മ്യൂട്ടിയ തെറിയല്ല, ഇതാ അത്.

പറ്റില്ല, എന്നെക്കൊണ്ട് പറ്റില്ല. കെട്ടിപ്പോയെന്ന് കരുതി ഇങ്ങനുണ്ടോ പീഡനം !

പഠിച്ചേ പറ്റൂ, ഇതത്ര വിഷമമൊന്നും അല്ല, നോക്കൂ <******************>

 <******************> ഓകെ.

ഇനി <********************> 

അതെന്താ?

അത് പ്രൊഫൈൽ പാസ്സ്‌‌വേ‌‌ർഡ്

ഇനീമുണ്ടോ?

ബാക്കി അക്കൗണ്ടുകളുടെ

ഏതായാലും ഫോണുണ്ടല്ലോ, ഞാൻ റീസെറ്റ് ചെയ്ത് എബിസിഡി123 എന്നാക്കിക്കോളാം

<എന്റെ കണ്ണൂകളിൽ ഇരുട്ട് കയറി. തൊണ്ട വറ്റി. വയർ കമ്പിച്ചു. നെഞ്ച് വിങ്ങി> ഹെന്ത്? എന്താ പറഞ്ഞേ?

എബിസിഡി123 എന്നാക്കാന്ന്

ഇറങ്ങ്, ഇപ്പ എറങ്ങ്, കയ്യോടെ കോടതീൽ പോയി ഡൈവോഴ്സ് വാങ്ങിയിട്ടേ ഉള്ളു.

പാസ്സ്‌‌വേ‌‌ർഡ് സ്ട്രോങ്ങല്ലാന്ന് പറഞ്ഞ് ഡൈവോഴ്സിന് കോടതീൽ പോയാ ജഡ്ജി അത് വല്ല കോഡും ആണോന്നായിരിക്കും ചോദിക്കുന്നത്.. ഹി ഹി ഹി ഹി

കി ക്കി ക്കി ക്കി

ചത്താലും ഞാൻ സമ്മതിക്കില്ല. എന്റെ പാസ്സ്‌‌വേർഡ് അതാക്കാൻ ഞാൻ സമ്മതിയ്ക്കില്ല.

ദേ, ഇനീം എന്റെ സമയം കളഞ്ഞാ പട്ടിണി കിടന്നായിരിക്കും ചാകുന്നത്. തൽക്കാലം പോ..

ഞാനെന്റെ ചാരത്തീന്ന് എണീറ്റ് വരും

ചാരത്തി ഞാൻ വെള്ളമൊഴിച്ചോളാം 

-----

നെഞ്ചാകെ ഭാരവുമായി പടികൾ കയറുമ്പോൾ എന്റെ സെക്യൂരിറ്റി നിൻജ സർട്ടിഫിക്കറ്റുകൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ശുചിത്വം പോലെ തന്നെ ആണ് പാസ്സ്‌‌വേ‌‌ർഡുകളും. അതൊരു ശീലമാണ്. സ്കൂളിലെ പ്രതിജ്ഞകളിൽ എന്റെ അക്കൗണ്ടുകളുടെ പാസ്സ്‌‌വേർഡുകൾ എന്നും റാൻഡവും സ്ട്രോങ്ങും ആക്കിവയ്‌‌ക്കാൻ ഞാൻ ശ്രമിക്കും എന്ന് കൂടി നിർബന്ധമായും ചേർക്കണ്ടതാണ്. കാച്ച് ദെം യങ്ങ് എന്നാണല്ലോ.

വാൽ: ഓർഡറുമായി വന്ന ഫ്ലിപ്‌‌കാർട്ടുകാരൻ ഓടിപി ചോദിച്ചപ്പോൾ വീട്ടുകാർ നീ ഓടിപി ചോദിച്ച് കാശടിക്കാൻ നോക്കുന്നോടാന്ന് പറഞ്ഞ് ആളെ പേടിപ്പിച്ചത്രേ. ചില കർണ്ണങ്ങളെങ്കിലും കേൾവിശക്തി നഷ്ടപ്പെടാതെയുണ്ടല്ലോ. ആശ്വാസം. ആമസോണും ഫ്ലിപ്‌‌കാർട്ടും എല്ലാം ഇന്ത്യൻ ഓയിലിനെ പോലെ ഓടിപിയെ ഡാക്കെന്നോ അല്ലേൽ എയർടെല്ലിനെ പോലെ ഹാപ്പി കോഡെന്നോ വിളിക്കാൻ തുടങ്ങിയില്ലേൽ ചെലപ്പോ ഡെലിവറി പീപ്പിൾ തല്ല് കൊണ്ട് ചാവും.

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...