Monday, January 23, 2023

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ‌ ഓള് പറയുന്നു, ഫോണുണ്ടല്ലോ, ഗൂഗിൾ പേ ചെയ്യാന്ന്! മനുഷ്യനിവിടെ മുള്ളേ നിക്കുമ്പളാ അവളുടെ ഗൂഗിൾ പേ! 

അതൊന്നും പറ്റില്ല.

അക്കൗണ്ടിൽ നോമിനി ആരാ?

നീ തന്നെ.

അപ്പോ ഈസിയല്ലേ !

ബാങ്കിൽ പോകണ്ടേ

അത് ഞാൻ പൊക്കോളാം

ബില്ലടയ്ക്കാൻ അർജന്റ് കാശ് വേണേൽ?

ക്രെഡിറ്റ് കാർഡ് കൊടുക്കാം

ആ, ആ, അതിന്റെ ബില്ലടയ്ക്കാൻ?

മരിച്ചാ പിന്നെന്ത് ബില്ല്

അതൊന്നും പറ്റില്ല, ചത്താലും എനിക്ക് ബില്ലടയ്ക്കണം

ഞാൻ പോയി അടച്ചോളാം.

വിഷമിക്കണമെന്നില്ല.

എന്നാ ചാകണ്ട

ഞാൻ ചാകും

 <<>><<>>

അവസാനം മുട്ടൻ തർക്കമായി. വാക്കേറ്റമായപ്പോൾ അവൾ ചോദിച്ചു,

ഞാനിപ്പോ‌എന്ത് വേണം?

എന്റെ പാസ്സ് വേർഡ് കാണാതെ പഠിക്കണം.

പറ

<******************>

പ്ഫാ

മ്യൂട്ടിയ തെറിയല്ല, ഇതാ അത്.

പറ്റില്ല, എന്നെക്കൊണ്ട് പറ്റില്ല. കെട്ടിപ്പോയെന്ന് കരുതി ഇങ്ങനുണ്ടോ പീഡനം !

പഠിച്ചേ പറ്റൂ, ഇതത്ര വിഷമമൊന്നും അല്ല, നോക്കൂ <******************>

 <******************> ഓകെ.

ഇനി <********************> 

അതെന്താ?

അത് പ്രൊഫൈൽ പാസ്സ്‌‌വേ‌‌ർഡ്

ഇനീമുണ്ടോ?

ബാക്കി അക്കൗണ്ടുകളുടെ

ഏതായാലും ഫോണുണ്ടല്ലോ, ഞാൻ റീസെറ്റ് ചെയ്ത് എബിസിഡി123 എന്നാക്കിക്കോളാം

<എന്റെ കണ്ണൂകളിൽ ഇരുട്ട് കയറി. തൊണ്ട വറ്റി. വയർ കമ്പിച്ചു. നെഞ്ച് വിങ്ങി> ഹെന്ത്? എന്താ പറഞ്ഞേ?

എബിസിഡി123 എന്നാക്കാന്ന്

ഇറങ്ങ്, ഇപ്പ എറങ്ങ്, കയ്യോടെ കോടതീൽ പോയി ഡൈവോഴ്സ് വാങ്ങിയിട്ടേ ഉള്ളു.

പാസ്സ്‌‌വേ‌‌ർഡ് സ്ട്രോങ്ങല്ലാന്ന് പറഞ്ഞ് ഡൈവോഴ്സിന് കോടതീൽ പോയാ ജഡ്ജി അത് വല്ല കോഡും ആണോന്നായിരിക്കും ചോദിക്കുന്നത്.. ഹി ഹി ഹി ഹി

കി ക്കി ക്കി ക്കി

ചത്താലും ഞാൻ സമ്മതിക്കില്ല. എന്റെ പാസ്സ്‌‌വേർഡ് അതാക്കാൻ ഞാൻ സമ്മതിയ്ക്കില്ല.

ദേ, ഇനീം എന്റെ സമയം കളഞ്ഞാ പട്ടിണി കിടന്നായിരിക്കും ചാകുന്നത്. തൽക്കാലം പോ..

ഞാനെന്റെ ചാരത്തീന്ന് എണീറ്റ് വരും

ചാരത്തി ഞാൻ വെള്ളമൊഴിച്ചോളാം 

-----

നെഞ്ചാകെ ഭാരവുമായി പടികൾ കയറുമ്പോൾ എന്റെ സെക്യൂരിറ്റി നിൻജ സർട്ടിഫിക്കറ്റുകൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ശുചിത്വം പോലെ തന്നെ ആണ് പാസ്സ്‌‌വേ‌‌ർഡുകളും. അതൊരു ശീലമാണ്. സ്കൂളിലെ പ്രതിജ്ഞകളിൽ എന്റെ അക്കൗണ്ടുകളുടെ പാസ്സ്‌‌വേർഡുകൾ എന്നും റാൻഡവും സ്ട്രോങ്ങും ആക്കിവയ്‌‌ക്കാൻ ഞാൻ ശ്രമിക്കും എന്ന് കൂടി നിർബന്ധമായും ചേർക്കണ്ടതാണ്. കാച്ച് ദെം യങ്ങ് എന്നാണല്ലോ.

വാൽ: ഓർഡറുമായി വന്ന ഫ്ലിപ്‌‌കാർട്ടുകാരൻ ഓടിപി ചോദിച്ചപ്പോൾ വീട്ടുകാർ നീ ഓടിപി ചോദിച്ച് കാശടിക്കാൻ നോക്കുന്നോടാന്ന് പറഞ്ഞ് ആളെ പേടിപ്പിച്ചത്രേ. ചില കർണ്ണങ്ങളെങ്കിലും കേൾവിശക്തി നഷ്ടപ്പെടാതെയുണ്ടല്ലോ. ആശ്വാസം. ആമസോണും ഫ്ലിപ്‌‌കാർട്ടും എല്ലാം ഇന്ത്യൻ ഓയിലിനെ പോലെ ഓടിപിയെ ഡാക്കെന്നോ അല്ലേൽ എയർടെല്ലിനെ പോലെ ഹാപ്പി കോഡെന്നോ വിളിക്കാൻ തുടങ്ങിയില്ലേൽ ചെലപ്പോ ഡെലിവറി പീപ്പിൾ തല്ല് കൊണ്ട് ചാവും.

Friday, December 16, 2022

ദ ഇന്റേൺഷിപ്പ്

 പുതിയ കുട്ടി ഇന്റേൺഷിപ്പിന് വന്നതാണ്. ഫോർമൽ ഇൻട്രോഡക്ഷൻ ഒക്കെ കഴിഞ്ഞതാണ്. തിരക്കുകൾ ഒരു പൊടിക്ക് കുറഞ്ഞിരുന്ന ഒരു പ്രഭാതത്തിൽ കുട്ടി കടന്നുവരുന്നു.

കുട്ടി: ഹായ്

ആത്മ: ആരാണീ കൊച്ചുവെളുപ്പാങ്കാലത്ത് ! കിളിനാദം. ഇടത്തൂടെ തിരിയണോ വലത്തൂടെ തിരിയണോ ! ഇടതാവാം. കീപ് ലെഫ്റ്റെന്നാണല്ലോ.. പ്ടക്ക്.. ഓ, ഇടതുവശത്ത് ഭിത്തി, ഇതെപ്പവന്നു, മാനം പോയിക്കാണും. എണീറ്റ് നിന്നാലോ.. വേണ്ട, വലതടിക്കാം

ഞാൻ: ഹലോ <ടെർമിനേറ്റർ ഡോട്ട് ജെപിജി>

ആത്മ: ഐ സീ, കുട്ടി ചിരിച്ചുകൊണ്ട് കാത്ത് നിൽക്കുന്നു. ഓ ഐ സീ, സംസാരിക്കാൻ. വെൽ, ഇപ്പോ ഞാനല്ലേ ലാസ്റ്റ് പറഞ്ഞത് ! അപ്പോ അടുത്തത് കുട്ടിയല്ലേ പറയണ്ടത് ! അതിനി കുട്ടിക്കറിയില്ലേ? വാട്ട് വുഡ് ഷെൽഡൺ കൂപ്പർ ഡു! എന്റെ പുതിയ സോഷ്യൽ സ്കിൽസ് പരീക്ഷിക്കാൻ പറ്റിയ അവസരം. അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്ത് ! പഠിക്കുന്ന കാലത്ത് ക്ലാസിൽ കയറി പ്രസംഗിച്ച് പ്രകടനങ്ങളെ അഭിസംബോധന ചെയ്ത് പ്രിൻസിപ്പാളെ മുറിയിൽ കയറി വെല്ലുവിളിച്ച എനിക്ക് ! പ്രായം കൂടുന്തോറും പക്വത കൂടുകയാണല്ലോ.. എനിക്ക് പ്രായം കൂടുകയാണോ.. ഫോക്കസ് ഫോക്കസ്, സംസാരിക്കൂ

ഞാൻ: താമസിക്കാൻ സ്ഥലമൊക്കെ ആയോ? എവിടെയാണ്?

കുട്ടി: ഓഫീസിനടുത്ത് തന്നെ. പിജി

ആത്മ: പീസോഫ് കേക്ക് ഹി ഹി ഹി.. വെൽഡൺ. വെയിറ്റ് ! കുട്ടി പോകുന്നില്ല. പോകൂ കുട്ടീ, ഷൂ.. ഷൂ.. കണ്ടിന്യൂ.. നോ?

ഞാൻ:  ഭക്ഷണമൊക്കെ ഇഷ്ടമായോ? കംഫർട്ടബിൾ ആണോ?

കുട്ടി: കുഴപ്പമില്ല, അതേ‌.

ആത്മ: തീർന്നു കുട്ടീ. അല്ലെങ്കിൽ ഇനി കുട്ടി പറ. എന്താണിതിങ്ങനെ. പോകില്ലാ അല്ലേ‌‌, ശരി, എനിക്കിതൊന്നും ഒരു കാര്യമേ അല്ലല്ലോ

കുട്ടി: എന്താ പേര്?

ആത്മ: വാട്ട്, എന്നെ അറിയില്ലെന്നോ !

ഞാൻ: <പേര്>

കുട്ടി: ഞാൻ <കുട്ടിയുടെ പേര്>

ഞാൻ: അറിയാം. മാനേജർ പരിചയപ്പെടുത്തിയിരുന്നല്ലോ. ഇല്ലേ?

കുട്ടി: ശരിയാണ്, സോറി കേട്ടോ, ഓർമ്മയില്ലായിരുന്നു

ആത്മ: ക്ഷമിച്ചു. കഴിഞ്ഞു. പൊക്കോളൂ. പോവില്ലാ? ഈ ബാക്കി അലവലാതികളൊക്കെ എവിടെയാണാവോ, ഇവനൊക്കെ രാവിലെ ഓഫീസിൽ വന്നുകൂടേ? അല്ലെങ്കിൽ പോട്ട്, എനിക്കൊരു പ്രാക്റ്റീസ് ആവട്ട്.. വാട്ട് കാൻ ഗോ റോങ്ങ് !

ഞാൻ: ഐ സീ. എം ടെക് പ്രോജക്റ്റ് ആയിരിക്കും അല്ലേ?

കുട്ടി അല്പം സങ്കടമായതുപോലെ നിൽക്കുന്നു

കുട്ടി: അല്ല, ഞാൻ ബി ടെക് ഫൈനലിയർ ആയതേ ഉള്ളു. ലാസ്റ്റ് ആറ് മാസം ഇന്റേൺഷിപ്പാ

ആത്മ: ഡാമേജ് കണ്ട്രോൾ യൂ ഇഡിയറ്റ്. പ്രോട്ടോക്കോൾ സീറോ സീറൊ മൂന്ന്. ഇനീഷ്യേറ്റ്

ഞാൻ: ഓ.. ഞാൻ.. അത്, കുട്ടിയെ കണ്ടാൽ പ്രായം തോന്നിക്കുമെന്നല്ല ഞാൻ പറഞ്ഞത്

ആത്മ: അപ്പുക്കുട്ടനെ നോക്കുന്ന മുകേഷ് ഡോട്ട് എസ്‌വിജി.. പ്രോട്ടോക്കോൾ പൂജ്യം, ബോധം പോയതായി അഭിനയിക്കൂ, കൂടുതൽ ചളമാക്കാതെ

ഞാൻ: ഐ മീൻ, അങ്ങനെ പറയാൻ കണ്ടാൽ പ്രായം തോന്നണമല്ലോ

ആത്മ: അലവലാതി, കുട്ടി ചിരിക്കുന്നുപോലും ഇല്ല. ചിരിക്കൂ കുട്ടീ, എന്തെങ്കിലും പറയൂ, ഈ പ്രതിമ എന്റെ കയ്യിൽനിന്ന് വാങ്ങൂ.. മിണ്ടൂ.. ഭാസ്കരൻ കുട്ടീ, കുട്ടി മിണ്ടുന്നില്ല.. അതിനി ഗോപാലൻ കുട്ടീന്നായിരുന്നോ? ഗോവിന്ദൻ പിള്ളന്നോ മറ്റോ അല്ലേ? അപ്പോ കെകെ ജോസഫ് ആരാ.. അബോർട്ട് അബോർട്ട്, ബോധം പോയതായി അഭിനയിക്കൂ..

കുട്ടി: എന്റെ മെന്റർ വന്നിട്ടില്ലെന്ന് തോന്നുന്നു...

ആത്മ: മിണ്ടി മിണ്ടീ

ഞാൻ: കുട്ടിയുടെ മെന്റർ നോർമല്ലി ഇവിടന്നല്ല വർക്കിങ്ങ്.

കുട്ടി: നിങ്ങൾ എന്തിലാ വർക്ക് ചെയ്യുന്നത് ?

ഞാൻ: <ഒരു മൂന്ന് മിനിറ്റ് തള്ളി>

ആത്മ: മതിയെടേ, കുട്ടിക്ക് ബോധം പോകും

കുട്ടി: എന്റെ പ്ലാൻ <തള്ള് തുടരുന്നു>

ആത്മ: ഇപ്പോ നല്ല നിലയിൽ പോകുന്നുണ്ട്. ഡിസെൻഗേജ് ഡാമേജ് കണ്ട്രോൾ. ഓവർ. വായി നോക്കാതെ കണ്ണിൽ നോക്കൂ.. പേടിപ്പിക്കാതെ നോക്കെടാ. ഇടത്തേ കണ്ണിലോ വലത്തേ കണ്ണിലോ.. പ്രോജക്റ്റിനെ പറ്റി സംശയം ചോദിച്ചാലോ

ഞാൻ: ആഹാ.. ഉം.. അതുശരി.. ഓകേ..

ആത്മ: അല്ല, നമ്മൾ ഇങ്ങനെ വെർബലി അക്ക്നോളജ് ചെയ്യണോ? തലയാട്ടിയാൽ പോരേ? നീയെന്താ ആനയോ ! എന്തൊരു തലയാട്ടലാടാ ഇത്! ഒരു മയത്തിൽ.. പാരലൽ ആയി ആട്ടണോ മേലേ താഴെ ആട്ടണോ? അതോ ഒരു ആംഗിളിൽ ആയാലോ.. അപ്പോ സൈൻ നാല്പത്തഞ്ച് എത്രയായിരിക്കും

കുട്ടി: <വിശദീകരണം ഒക്കെ കഴിഞ്ഞ്> ബിസിയായിരിക്കും അല്ലേ, എന്നാൽ വർക്ക് നടക്കട്ടെ. ശരി

ഞാൻ: ഓൾ ദ ബെസ്റ്റ്. സഹായം വല്ലതും വേണമെങ്കിൽ പറയണം

ആത്മ: കൈ കൊടൂക്ക്.. അതോ കൈ കൂപ്പണോ? കുട്ടി കൈ നീട്ടിയോ.. ഞാൻ നീട്ടണോ, ഭിത്തി ഇടതുവശത്താണോ, ഇനിയിപ്പോ എന്ത്! ശരീന്ന് പറഞ്ഞിട്ട് കുട്ടി പോകുന്നില്ലല്ലോ.. എന്ത് പറയും ! എന്ത് ചെയ്യും

ഞാൻ: അപ്പോ കോയമ്പത്തൂർ ഇപ്പോ തമിഴ്‌നാട്ടിൽ ആണല്ലേ...

ആത്മ: ചത്ത്കൂടേടാ ? ഞാൻ റ്റു ആത്മ: എസ്കേപ്പ്..

Friday, December 4, 2020

മൊതലാളി

ഞാനെന്നെ എന്നും ഒരു മുതലാളി ആയിട്ടാണ് കണ്ടിട്ടുള്ളത്. രമണന്റെ മൊതലാളി അല്ല, സംതിങ്ങ് ലൈക്ക് മുതലക്കുളം എൽ ഇ ഡി ബൾബ്, ടാങ്ക്, മിസൈൽ സെറ്റപ്പ്. ലൊട്ടുലൊടുക്കും ഗുൽഗുലുമാലും ആയിരുന്നു എന്റെ ഇൻസ്പിരേഷൻ. പക്ഷേ ലൈക്ക് മേബീ കുട്ടൂസൻ. ലൊട്ടുലൊടുക്കിനേം ഗുൽഗുലുമാലിനേം വിക്രമനേം മുത്തുവിനേം എംപ്ലോയ് ചെയ്യുന്ന, പക്ഷേ ക്യാപ്റ്റൻ കിർക്കിന്റെ ചെയറിൽ ഇരിക്കുന്ന സ്പോക്കിന്റെ റോൾ. അങ്ങനെ ഉള്ള ഒരാളെ മൊതലാളീ എന്ന് വിളിക്കാൻ പറ്റുമോ എന്നുള്ളത് ഒരു ബർണിങ്ങ് ചോദ്യമാണ്. മൊതലാളീന്ന് പറയുമ്പൊ ജൂബ്ബ, മാല, ചെയിൻ, കുട്ടിക്കൂറ പൗഡർ.. അതെല്ലാം പോട്ട്, സോക്സിടാതെ ആ കറത്ത ഷൂസിട്ട് നടക്കാൻ.. ഇംപോസ്സിബിൾ. ക്യാപ്റ്റൻ രാജുവിന്റെ പവനായി കോസ്റ്റ്യൂം ആണ് ഇവിടെ ബേസ്‌ലൈൻ. വേണേൽ വെള്ള കളർ ആക്കാം. ഹൈടെക് റിക്ലൈനർ കം മസ്സാജർ സിംഹാസനത്തിന്റെ രണ്ട് സൈഡിലും ഓരോ പുള്ളിപ്പുലികൾ. ഹോ.. രോമാഞ്ചം. നിങ്ങളൊരുപക്ഷേ ചിന്തിക്കുന്നുണ്ടാകും വൈ മസാജ് ചെയർ, വൈ നോട്ട് എ ഹോട്ട് മസ്സൂസ്സ് എന്ന്. പല കാരണങ്ങളും ഉണ്ട്. ഒന്നാമത്, സെക്ഷ്വൽ ഹരാസ്സ്മെന്റ് ലോസ് - എല്ലാ വർഷവും പ്രിവൻഷൻ ഓഫ് സെക്ഷ്വൽ ഹരാസ്സ്‌മെന്റ് ട്രെയിനിങ്ങ് അറ്റന്റ് ചെയ്ത് ചെയ്ത്.. യൂ നോ. പിന്നെ യന്ത്രം പ്രോഗ്രാമബിൾ ആണ്. പിന്നെ മസ്സൂസിനെ എങ്ങാനും പുലി മാന്തിയാ പിന്നെ വർക്ക്പ്ലേസ് ആക്സിഡന്റ് ലയബിലിറ്റി സോ ആൻഡ് സോ. പക്ഷേ എന്റെ സകല ഗുണ്ടകളും കൊല്ലത്തിൽ ഒരു ദിവസം ആ പോഷ് ട്രെയിനിങ്ങ്, പെയിൻഫുള്ളി ലോങ്ങ് വൺ, അറ്റന്റ് ചെയ്യണമെന്നത് ഞാൻ നിർബന്ധമാക്കും. ചുമ്മാ ഒരു ഇതിന്. മസ്സാജ് ചെയർ ഒരു വികാരമാണ്. ജോലിമാറുന്നതിനെ പറ്റി ചിന്തിക്കുമ്പോ ഒക്കെ ഇപ്പോ ഓഫീസിലുള്ള ആ മൂന്ന് മാലാഖക്കുട്ടികളാണ് മനസ്സിൽ വരുന്നത്. അവരെന്നെ ചിരിപ്പിച്ചപോലെ, സന്തോഷിപ്പിച്ച പോലെ.. അല്ലേ വേണ്ട. ഓൾസോ, ഈ സ്വർണ്ണ സിംഹാസനം സെറ്റപ്പൊന്നും ഒട്ടും എർഗണോമിക്ക് അല്ല. ഒന്ന് പിന്നോട്ട് ചാരി കിടക്കണം എന്ന് വച്ചാൽ വിക്രമാദിത്യനൊക്കെ എന്ത് ചെയ്തിട്ടുണ്ടാകുമോ ആവോ. മൂന്നാല് റഷ്യൻ ഗുണ്ടകളേം സുന്ദ്രരിമാരേം ഇറക്കണം. മേബീ ഒന്ന് രണ്ട് സെർബിയൻ കൂടി. ആ ആക്സന്റിലുള്ള മുതലാളീ എന്ന വിളി കേൾക്കാൻ.. ഹോ..

ദ ഡീറ്റെയിൽസ് വിത്ത് വിച്ച് ഐ ഹാവ് പ്ലാൻഡ് ഇറ്റ്.. ചെറുപ്പത്തിൽ സമപ്രായക്കാരൊക്കെ മരം കയറിയും പന്തുകളിച്ചും നടക്കുമ്പോൾ ഞാൻ വീണ മരങ്ങളിലും വാഴകളിലും ഹോമിയോ മരുന്നുകുപ്പി അടപ്പുകൾ മൊട്ടുസൂചികയറ്റി നോബുകളാക്കി കണ്ട്രോൾ പാനലുകളും ഐസുകോലുകൾ കൊണ്ട് ലിവറുകളും ഉണ്ടാക്കിവച്ച് എന്റെ സാങ്കൽപ്പിക ഗുണ്ടാ സംഘങ്ങളോട് രഹസ്യ റേഡിയോ സന്ദേശങ്ങളിലൂടെ ക്രിമിനലുകളെയും കൊലയാളികളെയും ശിക്ഷിക്കാൻ ഓർഡറിടുകയും ജയിലുകളിൽ നിന്ന് തട്ടിക്കൊണ്ട് വന്ന ക്രിമിനലുകളെ കൊണ്ട് എന്റെ രഹസ്യ സങ്കേതത്തിന്റെ ഭൂമിക്കടിയിലെ പതിനാറാമത്തെ നിലയിലെ ഭിത്തികളിൽ ചായമടിപ്പിക്കുകയും ആയിരുന്നു. ബാറ്റ്‌മാനെന്നൊക്കെ കേൾക്കുന്നതിനും കൊല്ലങ്ങൾക്ക് മുന്നേ എന്റെ ഭൂഗർഭ തുരങ്കങ്ങളിലൂടെ എന്റെ ഹൈടെക് കൊടുങ്കാറ്റ് വാഹനം പാഞ്ഞ് നടക്കുന്നുണ്ടായിരുന്നു. പിന്നെ മെട്രിക്സ് ഒക്കെ കണ്ടപ്പളാ, തെണ്ടികൾ അതും അടിച്ച് മാറ്റിയോന്ന് ചിന്തിച്ച് പോയത്.

ഏറെക്കുറേ എല്ലാം ഫൈനലൈസ് ചെയ്ത സമയത്താണ് ഇന്റർനെറ്റ്/ഇംഗ്ലാഷ് സിനിമകൾ തുടങ്ങിയ പ്രതിഭാസങ്ങൾ സംഭവിക്കുന്നത്. യൂ സീ, ഇന്ത്യൻ സിനിമകളിൽ/സീരിയലുകളിൽ സകലതും വളരെ വെർബൽ ആണ്. എന്താണ് ചെയ്യണ്ടതെന്ന് ബോസ്സ് കൃത്യമായി പറയും. ദേഷ്യത്തിൽ ആണെങ്കിൽ അലറും. "ആക്രമിക്കൂ", "അവന്റെ കൊടലുമാല കുത്തി വെളീലിടെടാ" തുടങ്ങി ക്ലിയർ ആയ വെർബൽ കമാന്റുകൾ. ഗുണ്ടകൾക്ക് ഒരു കൺഫ്യൂഷനും ഇല്ല. ഇംഗ്ലീഷിലായപ്പോ സംഭവം മൊത്തം മാറി. മൊതലാളി ദേഷ്യത്തിലാണോന്ന് പോലും പറയാൻ പറ്റില്ല. അലർച്ച ഇല്ല, കമാന്റ് ഇല്ല. താടികൊണ്ടോ കണ്ണുകൊണ്ടോ ഉള്ള കമാന്റുകൾ മാത്രം. ചുമ്മാ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു, തിരിഞ്ഞ് നടന്ന് പോകുന്നു. അപ്പോ അതാ ഗുണ്ട മറ്റവനെ വെടിവയ്ക്കുന്നു. ആകെ കൺഫ്യൂഷൻ. സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്തു. ഇല്ല, കൊല്ലാനൊന്നും പറഞ്ഞില്ല. റിവൈന്റ് ചെയ്ത് നോക്കി. ഇല്ല, ആക താടി താഴേക്കൊന്ന് അനക്കിയത് മാത്രം. അത് തന്നെ മറ്റൊരു സീനിൽ താടി താഴേക്ക് അനക്കിയപ്പോ ഗുണ്ട പിടിച്ച് വച്ചിരുന്നവനെ വിട്ടിട്ട് പോന്നു. ഇതെങ്ങനെ ഈ സംഭവം, ലവനെങ്ങനെ മനസ്സിലായി ! ഞാനെങ്ങാനും പോയി മാസ്സ് ഡയലോഗൊക്കെ അടിച്ചിട്ട് വാടാ പോവാന്ന് മുദ്ര കാണിച്ചിട്ട് തിരിഞ്ഞ് നടക്കുമ്പോ അവമ്മാര് വല്ലോം തെറ്റിദ്ധരിച്ച് വെടിവച്ചാ ആകെ അലമ്പാകും. ഒരു ഇന്റർനാഷണൽ ലെവലിൽ ചിന്തിക്കുമ്പോൾ ഗോഡ്ഫാദർ ലൈനിൽ എങ്കിലും അല്ലെങ്കിൽ ഒരു ഇതുണ്ടാവില്ല. അട്ടഹാസവും അലർച്ചയും ഇല്ലാതെന്ത് മൊതലാളി എന്നൊക്കെ ആലോചിച്ചിരുന്നാലും റിക്വയർമെന്റ് മാറിപ്പോയ സ്ഥിതിക്ക് മുന്നോട്ട് പോക്ക് ഒട്ടും സാധ്യമല്ലെന്ന് തോന്നി. പ്രൈവറ്റ് ജെറ്റിൽ പോയി തോറാബോറാ മലനിരകളിലിരുന്ന് കഞ്ചാവ് വലിയ്ക്കുന്ന സ്വപ്നമൊക്കെ അമ്പേ തീർന്നു. ശോകമായി. പല വർക്ക് എറൗണ്ടുകളും ചിന്തിച്ചിരുന്നു, ലൈക്ക് ഹാൻഡ് സിഗ്നലുകൾ, കണ്ണടയ്ക്കൽ, മോഴ്സ് കോഡ്.. പക്ഷേ ആ സീനിന്റെ ഇന്റഗ്രിറ്റിയെ ബാധിക്കാത്ത രീതിയിൽ ഇതൊക്കെ നടപ്പിലാക്കുക എന്ന് പറഞ്ഞാൽ.. ഓൾസോ, സൺഗ്ലാസ്സൊക്കെ വച്ച് അരണ്ട വെളിച്ചത്തിൽ നിൽക്കുന്ന അവമ്മാർ ഇതൊക്കെ മിസ്സ് ചെയ്യാൻ സാധ്യത വളരെ കൂടുതൽ ആണ്. അല്ലെങ്കിൽ പിന്നെ ലോക്കൽ ഏരിയയിൽ ഒതുങ്ങണം. നോ.. നടക്കില്ല. അല്ലെങ്കിൽ തന്നെ ഒരാഴ്ചത്തെ ഓറിയന്റേഷൻ പ്രോഗ്രാമിൽ എത്ര സിഗ്നലുകളൊക്കെ പഠിപ്പിക്കും!

എന്നാലും ഒരു സ്വപ്നത്തെ കൊല്ലുന്നതിലെ മനോവേദന ഓർത്ത് ഒന്ന് ശ്രമിക്കാൻ തന്നെ തീരുമാനിച്ചു. ഒരു വാടക വീട് നോക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെ പ്രധാന ഗുണ്ടയായ ഗണേഷണ്ണനുമായി ചില്ലറ കൊടുക്കൽ വാങ്ങലുകൾ നടത്തുകയും ആളിന്റെ സ്കൂട്ടറിനു പിന്നിലിരുന്ന് അല്പസ്വൽപം സഞ്ചാരമൊക്കെ നടത്തുകയും ചെയ്ത സമയമായിരുന്നതിനാൽ ഇത് തന്നെ അവസരം എന്ന് കരുതി. സൂക്ഷ്മതയോടെ നിരവധി നോൺ വെർബൽ സിഗ്നൽ സീനുകൾ കാണുകയും അവസാനം ഒരു തിയറി രൂപീകരിക്കുക്കയും ചെയ്തു. നോക്കിയിരുന്നിരുന്ന് അവസാനം തിയറി ടെസ്റ്റ് ചെയ്യാനുള്ള ഒരു അവസരം ഒത്തുവന്നു. ഞാൻ ചായക്കടയിൽ പത്രം വായിച്ചിരിക്കുന്നു. ഗണേഷണ്ണൻ ഭിത്തിയിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. കഴുത്തിലും തലയിലും ഉള്ള ടെലിപാത്തിക് മസിലുകളൊക്കെ ട്യൂൺ ചെയ്ത്, ഇനീഷ്യലൈസേഷൻ സീക്വൻസ് റൺ ചെയ്തു, അത്യന്തം നാടകീയമായി പത്രത്തിൽ നിന്ന് മുഖമുയർത്തി ഗണേഷണ്ണനെ നോക്കി. അദ്ഭുതം, വർക്ക് ചെയ്തു, എവിടെയോ നോക്കിനിന്ന അണ്ണൻ എന്റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു. ചായ കുടിച്ച് കഴിഞ്ഞെങ്കിൽ വീട്ടിൽ പോയിക്കൂടേ എന്ന മെസ്സേജ് ടെലിപാത്തിക്കലി സെന്റ് ചെയ്തുകൊണ്ട് ഞാൻ എന്റെ താടികൊണ്ട് ആ യൂണിവേഴ്സൽ സിഗ്നൽ കാണിച്ചു. അണ്ണനും തല കുലുക്കി. എന്നിട്ട് തിരിഞ്ഞ് ഒരു ബൺ‌ ഓംലറ്റ് കൂടി ഓർഡർ ചെയ്തു. ഇതിന്റേം കൂടു കൊടുത്തേക്ക് എന്ന് എന്നോട് പറഞ്ഞിട്ട് അടുത്ത് വന്നിരുന്ന് പത്രത്തീൻ ഒരു പേജും വാങ്ങി വായന തുടങ്ങി. അയാൾക്ക് വായിക്കാനൊക്കെ അറിയാം എന്നത് എനിക്ക് അദ്ഭുതമായിരുന്നു. മനസ്സിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന "അണ്ണാ, ഒരു തിയറി ടെസ്റ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾക്ക് വീക്കിലി റേറ്റാണോ അവർലി റേറ്റ് ആണോ" എന്ന ചോദ്യം വിഴുങ്ങിയിട്ട് ഞാൻ വായന തുടർന്നു. കല്യാണം കഴിഞ്ഞ് ഒന്നുരണ്ട് തവണ ഓൾടെ അടുത്ത് ടെസ്റ്റ് ചെയ്യാൻ നോക്കിയിട്ട് ആകെ കിട്ടിയത് കഴുത്ത് വേദന ആണോ എന്ന ചോദ്യമാണ്. അതോടെ ആകെ തകർന്ന് പോയി.

ഇനിയിപ്പോ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ഗുണ്ടകളുടെ ആണ്. അതാകുമ്പോ ചിന്തകൾ വഴി നിർദ്ദേശം കൊടുക്കാനുള്ള സെറ്റപ്പൊക്കെ ആക്കി റെഡിയാക്കാം. ചിന്തിച്ചോണ്ട് നിൽക്കുമ്പോ പത്ത് സെക്കന്റുകൊണ്ട് ചിന്ത കാട് കേറുന്ന എനിക്ക് ! അതുമല്ല, ഈ മൈ* എന്നാ ലുക്കാന്നൊക്കെ അറിയാതെ ചിന്തിച്ച് പോയാ എ ഐ ഗുണ്ട എന്ത് ധരിക്കും ! പിന്നെ ഒരു ബാക്ക്പ്പ് പ്ലാനായി മനസ്സിൽ ഉണ്ടായിരുന്നത് എന്റെ തന്നെ ക്ലോണുകൾ ആയിരുന്നു. അതാകുമ്പോ ഞാൻ ചിന്തിക്കുന്നപോലെ ചിന്തിക്കും, ഞാൻ ചിരിക്കുന്നപോലെ ചിരിക്കും. ആ ലൈനിലുള്ള ഡിസൈനിങ്ങ് നല്ലരീതിയിൽ പുരോഗമിക്കുമ്പളാ റെസിഡന്റ് ഈവിൾ ഫൈനൽ ചാപ്റ്റർ കണ്ടത്. വേണ്ട, ക്ലോൺ വേണ്ട. എന്റെ ഈഗോയും അഹങ്കാരവുമുള്ള എന്നെത്തന്നെ ഞാൻ ഗുണ്ടയായി കൊണ്ടോയാൽ എന്റെ അന്ത്യമായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. തോക്കുകൊണ്ട് അവന്റെ മണ്ടയ്ക്കൊന്ന് കൊടുക്കെടാന്ന് പറഞ്ഞാ പാത്തികൊണ്ട് വേണോ പാലം കൊണ്ട് വേണോ അതോ കൊഴലുകൊണ്ട് താങ്ങിയാ മതിയോന്നും ചോദിച്ച് അവൻ എന്നെ നോക്കുകയേ ഉള്ളു. സ്വപ്നത്തെ ദഹിപ്പിക്കണോ കുഴിച്ചിടണോ അതോ കൂടുതൽ പഠനത്തിനായി ഡൊണേറ്റ് ചെയ്യണോ എന്ന് ആലോചിച്ച് അതിലും ഒരു തീരുമാനമാക്കാൻ പറ്റാതെ കുത്തിയിരിക്കുന്നു.

Thursday, July 16, 2020

യൂഫി റോബോവാക് ഡേ വൺ റിവ്യു

യൂഫി മോളുടെ ഡേ 1 റിവ്യൂ.

=======================

ആദ്യം തന്നെ, വാട്ട് യു മൈറ്റ് നോട്ട് ലൈക്ക്:

1. എപ്പോ നിർത്തണം എന്ന് യൂഫിക്ക് ഒരു ഐഡീയയും ഇല്ല. ജസ്റ്റ് ഗോസ് ഓൺ ആൻഡ് ഓൺ. - ഇത് കറക്റ്റല്ല. റൂം ബൈ റൂം ചെയ്യുമ്പോ മനസ്സിലായി. കഴിയുമ്പോ നിർത്തുന്നുണ്ട്

2. നോ നാവിഗേഷൻ പാറ്റേൺ. സിഗ് സാഗ്.

3. ടൈം കൺസ്യൂമിങ്ങ് (പക്ഷേ നമ്മൾ ടിവി കണ്ടോണ്ടിരിക്കുകയാണല്ലോ)

4. മൊബൽ ആപ്പ് ഇല്ല

5. വൈഫൈ ഇല്ല. നോ വോയിസ് കമാന്റ്

6. യൂ നീഡ് റ്റു റോബോട്ട് പ്രൂഫ് യുവർ ഹൗസ്

എനിക്ക് ഇഷ്ടമായ കാര്യങ്ങൾ:

1. തറോ ക്ലീനിങ്ങ്. ക്ലീൻ ചെയ്ത തറയിൽ ചെരിപ്പിടാതെ നടന്നാൽ ചൂലുകൊണ്ടടിക്കുന്നതിന്റെയും ഇതിന്റെയും വ്യത്യാസം മനസ്സിലാകും

2. കോർണറുകളും ഭിത്തിയുടെ അരികും കട്ടിൽ കാലിന്റെ ചുറ്റും ഉള്ള ഭാഗവും ഒക്കെ നന്നായി ക്ലീനാകുന്നുണ്ട്.

3. ഒരു ഫാനിട്ട സൗണ്ട് മാത്രമേ ഉള്ളു. ഫുൾ സക്ഷൻ പവറിൽ ആണേൽ കൂടി

ആദ്യ ടെസ്റ്റിൽ ഞാൻ ചെയ്തത് ഹാൾ, കിച്ചൺ വരെ ഉള്ള കോറിഡോർ, കിച്ചൺ ഇത്രയും ഭാഗം ക്ലീൻ ചെയ്യാൻ വിട്ടതാണ്. ബാത്ത് റൂം ഏരിയ മാഗ്നറ്റിക് ടേപ്പ് തറയിൽ ഒട്ടിച്ച് ഐസൊലേറ്റ് ചെയ്തു. 40 മിനിറ്റ് സമയം എടുത്തു. തനിയേ നിൽക്കുമോന്നറിയാൻ ഞാൻ ഒരു മണിക്കൂർ ഫുള്ള് ഓടാൻ വിട്ടു. നിന്നില്ല. ഒരേ സ്ഥലത്ത് തന്നെ പല തവണ പോയി. കാർപ്പെറ്റിന്റെ മേലെ ഒക്കെ കയറി അതിനെ നന്നായി ക്ലീൻ ചെയ്തു. ഇത് ഓട്ടോമാറ്റിക് മോഡിൽ.

പിന്നെ ആദ്യ ബെഡ്റൂം റൂം മോഡിൽ ഓടിച്ചു. 8 മിനിറ്റിൽ 4x4 റൂം കവർ ചെയ്തു. കട്ടിലിന്റെ അടിയിൽ, ക്ലോത്ത് സ്റ്റാന്റിന്റെ ചുറ്റും, ചെറിയ ടേബിളിനടിയിൽ. പൊടി, വല, മുടി, ചെറിയ പേപ്പർ പീസുകൾ ഒക്കെ പിക്ക് ചെയ്തു.

സെക്കന്റ് ബെഡ് റൂം, സെയിം സൈസ് , വലിയ കട്ടിൽ, ടൂൾ ബോക്സ്, കമ്പ്യൂട്ടർ ടേബിൾ എന്നിവ ഉള്ള മുറി, 10 മിനിറ്റ് എടുത്തു.

അടിയിൽ ചെറിയ ഏരിയ ഉള്ള കസേര, പക്ഷേ കസേരക്കാലിനിടയിലൂടെ പാസ്സ് ചെയ്യാൻ പറ്റുമെങ്കിൽ സാധനം സ്റ്റക്കാകും എന്ന് ഉറപ്പാണ്. ഞാൻ അഞ്ച് മിനിറ്റ് നോക്കിയിട്ട് അതിന് പുറത്ത് വരാൻ പറ്റിയില്ല. ഒരു സൈഡ് എങ്കിലും ഫുള്ളായി ബ്ലോക്ക്ഡ് ആയ കേസുകളിൽ ബ്ലോക്ക് ആകുന്നില്ല. സോ ഞാൻ ചെറിയ കസേര ഒക്കെ എടുത്ത് കട്ടിലിന്റെ മേലെ വച്ചു. ഒരു ചെറിയ സ്റ്റെപ്പ്. തറയിൽ കിടക്കുന്ന വയറുകൾ പൊക്കി വച്ചു. ഇനി ഫിക്സഡ് ആയ ഇങ്ങനെ മാറ്റാൻ പറ്റാത്ത സാധനങ്ങൾ ആണെങ്കിൽ ബൗണ്ടറി ടേപ്പ് ഒട്ടിക്കുക. ആ ഭാഗം ഐസൊലേറ്റ് ചെയ്യുക. അല്ലെങ്കിൽ 25 കെയ്ക്ക് മേലെ ഉള്ള വിർച്വൽ ബൗണ്ടറി ഒക്കെ സപ്പോർട്ട് ചെയ്യുന്നവ നോക്കുക. പക്ഷേ കസേരയുടെ അടിയിൽ പെട്ടാൽ അത് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഏതൊക്കെ കേസിൽ സ്റ്റക്ക് ആകുമെന്ന് മാനുവലിൽ പറയുന്നുണ്ട്. സ്ലിം ആണ്. സ്പോട്ട് ക്ലീനിങ്ങ്, റൂം ക്ലീനിങ്ങ്, എഡ്ജ് ക്ലീനിങ്ങ് തുടങ്ങിയ മോഡുകൾ ഉണ്ട്. ഡെയ്ലി ഷെഡ്യൂൾ സെറ്റ് ചെയ്യാം. ആൾട്ടർനേറ്റ് ഡേയ്സ് പറ്റില്ല.

സിമ്പിൾ റ്റു സെറ്റപ്പ് ആൻഡ് റൺ. ഓണാക്കുക, ബട്ടൺ അമർത്തുക. സെക്കന്റ് ഹാളിൽ ഒന്നിലധികം കാർഡ് ബോർഡ് ബോക്സുകൾ ഉണ്ടായിരുന്നു. ഓരോ പോക്കിലും അല്പാല്പം തള്ളി എല്ലാത്തിനേം മൂലയ്ക്കാക്കി. പിന്നെ ഒരു ബോൾ ഉരുട്ടിക്കൊണ്ട് നടന്നു. അത് ഓപ്പറേഷനെ ഒട്ടും ബാധിച്ചില്ല. തറയിൽ കിടന്ന കാർപ്പറ്റ് കട്ടിയുള്ള തുണീ ഒന്നും കുഴപ്പമുണ്ടായില്ല. ഒരുപാട് ഒബ്സ്റ്റക്കിൾസ് ഉണ്ടെങ്കിൽ സമയം കൂടുതൽ എടുക്കും. 800 സ്ക്വയർ ഫീറ്റ് കാർപ്പറ്റ് ഏരിയ ക്ലീനാക്കാൻ ഒരു മണിക്കൂർ എടുക്കും. റൂം ബൈ റൂം ഓടിച്ചാൽ സമയം കുറയാൻ ചാൻസുണ്ട്.

ചാർജിങ്ങ് ബേസ് മറ്റൊരു മുറിയിൽ ഇരുന്നപ്പോൾ അതിലേക്ക് തിരിച്ച് പോകാൻ ബുദ്ധിമുട്ടി. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫൈബർ കസേരകൾ എടുത്ത് മേലെ വച്ച് അതിനെ അഴിച്ച് വിട്ടാൽ ചാർജ്ജ് തീരുന്ന വരെ ക്ലീൻ ചെയ്തിട്ട് മടുക്കുമ്പോ തിരിച്ച് പോയിക്കോളും. സമയം കൂടുതൽ എടുത്താലും നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കൊണ്ട് പരാതി ഒന്നും ഇല്ല. വളരെ സാറ്റിസ്ഫാക്റ്ററി ആയാ പ്രവർത്തനം.

ഞാൻ കുറേ വീഡിയോകൾ എടുത്തു. ക്രിയേറ്റീവായി ഒന്നും പ്രൂവ് ചെയ്യുന്ന ടൈപ്പ് ഒന്നും കിട്ടിയില്ല. ചെക്കന്റെ ബഹളവും. വാങ്ങിയാൽ നഷ്ടമൊന്നും ഇല്ല. ഒരുപാട് ഫൈൻ ഡസ്റ്റ് പിക്ക് ചെയ്യുന്നുണ്ട്. ക്ലീനാണെൻ കരുതുന്ന തറയിൽ അല്പം ഓടിച്ചിട്ട് ഡസ്റ്റ് ചേമ്പർ തുറന്ന് നോക്കിയാൽ കാര്യം അറിയാം. നെക്സ്റ്റ് ടെസ്റ്റ് ഫുൾ വീട് ഓടിക്കൽ ആണ്. ഒറ്റ ചാർജിങ്ങിൽ ഒന്നര മണിക്കൂർ വർക്ക് ചെയ്തു. ചാർജ്ജ് തീർന്നിട്ടോ ചൂടായിട്ടോ ഇല്ല.
Updated 17 Mar 2020, 10:38

Monday, July 6, 2020

ബൗദ്ധിക സംവാദം

മച്ചുനാ..

എന്നാടാ?

നീയെന്താ ആ ബുക്ക് തലതിരിച്ചുവച്ച് തുറിച്ച് നോക്കിയിരിക്കുന്നത്?

ഞാന്‍ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ശ്രമിക്കുകയാണ്..

അയിനെന്തിനാപ്പാ തലതിരിച്ച് പിടിക്കുന്നേ?

വരികള്‍ എന്റെ ഏകാന്തതക്ക് ഭംഗം വരുത്താതിരിക്കാന്‍..

എന്താ മച്ചുനാ ഇങ്ങനെ സെന്റി?

മഴയിലേക്ക് നോക്കിയിരുന്നപ്പോള്‍ ഞാനവളുടെ മുഖം കണ്ടു..

ഓ, ആ തടിയന്റെ പഴേ പടം.. എന്താ ഓള്‍ടെ പേര്? ക്ലാവറോ?

അല്ല, ഇസ്പേഡ്.. എടാ, ഇങ്ങനെ ജാഡ പാടില്ല.. നീ ഇന്നലേം കൂടി അത് തൊറന്ന്
വച്ചിരിക്കുന്ന കണ്ടല്ലോ..

ഓ, അത് ഞാനാ സീന്‍ കാണാന്‍.. എടാ, നമ്മള്‍ സ്ട്രോങ്ങായിരിക്കണം.. പുറത്തെ വെള്ളം നമ്മുടെ വിയര്‍പ്പിനെ മാത്രമേ ഒഴുക്കിക്കളയാവൂ.. കണ്ണുനീരിനെ പാടില്ല.

അകത്ത് വെള്ളം ആയാല്‍ കണ്ണുനീര്‍ ആകാമോ?

രണ്ടോ മൂന്നോ തുള്ളി മാത്രം.. നോ മോര്‍..

എടാ, നീ എനിക്കൊരു ഉപകാരം ചെയ്യണം..

എന്തും ചെയ്യും.. നീ പറ..

നീ എന്നെ നരകത്തില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ അവളോട് ക്ഷമിച്ച് കാണും എന്ന് നീ മറ്റവളോട്‌ പറയരുത്..

ഇല്ലടാ.. ഒരിക്കലും ഇല്ല. മറ്റവള്‍ എന്റെ കൂടെ നരകത്തില്‍ കാണുമെന്ന് നിനക്ക് ഒറപ്പാണല്ലേ..

അതതേ..
ക്ഷേ‌ നീയും സ്ട്രോങ്ങായിരിക്കണം.. എങ്ങാനും അവളെ സ്വര്‍ഗ്ഗത്തില്‍ കണ്ടാല്‍ പിന്നേം അലിഞ്ഞ് അങ്ങ് ക്ഷമിച്ചേക്കരുത്..

നെവര്‍ഡാ.. നെവര്‍..

ങാ, പിന്നെ നീ എന്റെ ശവമടക്കിന് വരുവാണെങ്കില്‍ ഒരു കോഴിയും ഒരു പാക്കറ്റ് മുളക് പൊടിയും ലേശം ഉപ്പും എന്റെ പെട്ടിയില്‍ വച്ചേക്കണം..

നരകത്തിലെ തിളച്ച എണ്ണയില്‍ പൊരിച്ച് തിന്നാനായിരിക്കും..

അത് തന്നെ..

ഹ ഹ ഹ ഹാ..

എന്താടാ..

രണ്ട് ചത്ത കിളികള്‍ ഒരുമിച്ച് കിടക്കുന്നത് ഓര്‍ത്തപ്പോ..

കോഴി കിളിയല്ലടാ, പക്ഷിയാണ്..

എന്തോ ആയി..

നമ്മക്ക് കുടി നിര്‍ത്തിയാലോ..

ഇത് തീര്‍ന്നപാടെ നിര്‍ത്താം..

ങാ, എന്നാ ഒഴി..

എടാ ഇത് രണ്ട് പെഗ്ഗ് വീതം കാണും.

സാരമില്ലടാ, നിര്‍ത്താന്‍ പോകുന്നതല്ലേ..

ഛേ, എന്നാല്‍ ഒരു ചെറുതൂടെ വാങ്ങാമായിരുന്നു..
സത്യം മച്ചുനാ, പിരിയാന്‍ പോകുമ്പളേ ഓരോന്നും നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് നാം അറിയൂ..

......

......

ഏടാ..

എന്താടാ..

നീ ഒറങ്ങിയോ?

ഇല്ല.. എന്തേ?

നിന്റെ മാറുപിളര്‍ന്ന് ഞാന്‍ രക്തം കുടിക്കാന്‍ പോകുന്നു..

ഹ ഹ ഹ ഹാ ഹാ..

എന്താ ചിരിക്കുന്നേ?

നീ ഇത് പറഞ്ഞിട്ടല്ലേ അവള്‍ നിന്നെ ഫോണ്‍ വിളിക്കുന്നത് നിര്‍ത്തിയത്?

അത് നീ എങ്ങനെ അറിഞ്ഞു?

നിന്നെ വിളിക്കുന്നത് നിര്‍ത്തി അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവളെ വിളിക്കാന്‍ തുടങ്ങി..

അത് ശരി.. എന്നിട്ട് ഓളെന്തെല്ലാം പറഞ്ഞു?

നീ മാറെന്നൊക്കെ പറഞ്ഞപ്പോ ഓളെന്തെല്ലോ പ്രതീക്ഷിച്ചിനോലും.. പിന്നെ രക്തന്നെല്ലാം കേട്ടപ്പോ നിനക്ക് വട്ടാണെന്ന് ഒറപ്പിച്ചുന്ന്..

ആ ദുഷ്ട പുരുഷ വര്‍ഗ്ഗത്തെ മൊത്തം അപമാനിച്ചല്ലേ..

ഇല്ലെടാ, നിന്നെ മാത്രം..

.....

.....

എടാ..

എന്താപ്പാ..

ഒന്നുമില്ല, ഞാന്‍ ഉറങ്ങി.. പറയാന്‍ വിളിച്ചതാ..

ങാ, എന്നാ ശരി..

കുപ്പീല്‍ വല്ലോം ബാക്കിയുണ്ടോ?

നിര്‍ത്തുന്നതല്ലേന്ന് വച്ച് ഞാനത് വെള്ളമൊഴിച്ച് കഴുകി കുടിച്ചു..

ശരിടാ എന്നാ..

ആടാ, ശരി..

2013-04-01 15:51:16 ന് പോസ്റ്റ് ചെയ്തത്

ബാർ ഫൈറ്റ്

ഒരു കുപ്പി വാങ്ങാന്‍ ബാറില്‍ പറഞ്ഞു വിട്ടതാണ്. ബാറിലെ സ്ഥിരം സന്ദര്‍ശകരും നന്നായി ടിപ്പ് കൊടുക്കുന്നവരും ആയതിനാല്‍ ബാറിലെ ആളുകള്‍ എല്ലാവരും പരിചയക്കാരാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് മേലെ തൊണ്ടപൊള്ളിക്കുന്ന മദ്യം കൊണ്ട് ഉരുക്കിച്ചേര്‍ത്ത സൌഹൃദങ്ങള്‍.. ബാറിന്റെ ഡസ്കില്‍ തിങ്ങിക്കൂടി നിനിരുന്നവരില്‍ ഒരാള്‍ മാറിയപ്പോ അവന്‍ അവിടെ കയറി. ഓള്‍ഡ്‌ മങ്ക് ഓര്‍ഡര്‍ ചെയ്തു. അപ്പോളാണ് തലക്കിട്ട് ശക്തിയില്‍ ഒരു ചൊട്ട്‌ കിട്ടിയത്. തിരിഞ്ഞു നോക്കിയപ്പോ നേരത്തെ അവിടെ നിന്ന ആള്‍. വലിയ ലുക്കൊന്നുമില്ല. എന്നാലും മദ്യത്തിനു മുന്നില്‍ ഉച്ചനീചത്വങ്ങള്‍ മറക്കണമല്ലോ. അയാളോട് അവന്‍ സൌമ്യമായി ചോദിച്ചു..

ക്യാ ഹുവാ?..

അയാള്‍ അല്പം കൂടി അടുത്തേക്ക് വന്നപ്പോളേക്കും ബാറിലെ ആത്മാര്‍ഥതയുള്ള ജോലിക്കാര്‍ മൂന്നുപേര്‍ കൂടി അവനെ പിടിച്ചുവലിച്ച് അകത്തെ മുറിയില്‍ കൊണ്ടിരുത്തി. സാറിവിടെ ഇരുന്നോ, പാര്‍സല്‍ ഇപ്പൊ കൊണ്ട് തരാം എന്ന് പറഞ്ഞു. വേഗം തന്നെ പാര്‍സലും റെഡിയാക്കി അല്ലെ പിന്‍വശത്തെ സര്‍വീസ് ഡോറിലൂടെ മൊബൈലിന്റെ ടോര്‍ച് ഒക്കെ കാണിച്ച് ഇറക്കി വിട്ടു. ആള് റൂമിലെത്തി..

എടാ ബാറിന്നു ഒരാളിന്റെ തലയില്‍ ചൊട്ടിയെടാ..

പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകന്‍ വന്ന് എടാ നീയറിഞ്ഞോ, എന്നെ അടുക്കളയിലിട്ടു തല്ലിയെടാ എന്ന് പറഞ്ഞത് ആദ്യമോര്‍ത്തെങ്കിലും സ്വാഭാവികപ്രതികരണം ആയി

എന്നിട്ട് നീയെന്തിനാടാ ഇങ്ങോട്ട് ഓടിക്കയറിയെ..

എന്നെ ഞാന്‍ ചോദിച്ചുള്ളൂ.. എന്തായാലും കുപ്പി പാതിയാകുന്നതുവരെയല്ലേ ഉള്ളൂ ഈ പിണക്കങ്ങളൊക്കെ..

2012-07-13 05:15:43 ന് പോസ്റ്റ് ചെയ്തത്

കുട്ടിക്കളി

കുഞ്ഞിയതാ മൊബൈലെട്ത്ത് കളിക്ക്ന്നാ..

ഓൻ പൊട്ടിക്കൊന്നുമില്ല, കളിക്കട്ട്ന്ന്.

ലോക്കും കൂടെ ചെയ്തിറ്റാ, ആർക്കേലും കോള് പോയാലോ.

മേടിച്ചാ ഓൻ കരയും, കൊച്ചല്ലേ കളിക്കട്ട്ന്ന്

കുഞ്ഞിയതാ കണ്ണടയെട്ക്ക്ന്ന്..

ഓൻ പൊട്ടിക്കൂല്ലാന്ന്..

പൊട്ടിയാലോ?

വേറെ വാങ്ങാം, ഇപ്പോ വാങ്ങിയാ ഓൻ കരയും

പൊട്ടി ചില്ല് കൈമ്മേ തറച്ചാലോ?

ഇല്ലാന്ന്.. കുഞ്ഞല്ലേ, കളിക്കട്ട്..

<പിള്ളേരുടെ കാര്യം വരുമ്പോ ആവറേജ് അഡൾട്ട് പോപ്പുലേഷന്റെ ലോജിക്കിന് സംഭവിക്കുന്നതെന്താണെന്ന് വല്ല ഐഡിയയും ഉണ്ടോ?>

റെസ്പോൺസിബിൾ ഗുരു

അമ്പെയ്ത്ത് ക്ലാസ്സിൽ കുമാരൻ ഗുരുക്കൾ ശശിയോട്, നീ എന്ത് കാണുന്നു?

ശശി: പക്ഷിയുടെ കണ്ണ് മാത്രം

കുമാരൻ ഗു: <പ്ഠേ> ഫീൽഡിലേക്ക് ഇത്രേം വലിയ സുരേഷ് നടന്ന് കയറിയത് നീ കണ്ടില്ലല്ലേ? അമ്പെയ്ത് അവന്റെ കുണ്ടി മുറിച്ചാ ഞാൻ സമാധാനം പറയണ്ട വരും. കേറിപ്പോടാ അകത്ത്..

2017-06-28 05:55:55 ന് പോസ്റ്റ് ചെയ്തത്

ഈസ്റ്റർ

സോ, ക്രിസ്തു തന്റെ മരണം കൊണ്ടാണ് മനുഷ്യവംശത്തെ മുഴുവൻ രക്ഷിച്ചത്, അല്ലേ?

അതേ. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ. നല്ലത്. പ്രെയ്സ് ദ ലോർഡ്

യാ, യാ. അപ്പോ ക്രിസ്തു മൂന്നാം ദിവസം ഉയർത്തെണീറ്റപ്പോ നമ്മളെല്ലാം അൺരക്ഷിക്കപ്പെട്ടില്ലേ? ലാസ്റ്റ് ആക്ഷൻ അൺഡു ചെയ്തില്ലേ?

ഹേയ്, അതെങ്ങനെ ശരിയാകും? ക്രിസ്തു മരിച്ചല്ലോ.

പക്ഷേ ഉയർത്തെന്നല്ലേ നിങ്ങൾ പറയുന്നത്?

അതേ, ഉയർത്തു.

അപ്പോ പിന്നെ മരണം കൊണ്ട് രക്ഷപ്പെട്ടത് ഇല്ലാതായില്ലേ?

ഹേയ്, ക്രിസ്തു തന്റെ മരണം കൊണ്ട് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഇല്ലാതാക്കി.

ആരില്ലാതാക്കി?

അത് ക്രിസ്തു മരിച്ചപ്പോ പിതാവ് ക്ഷമിച്ചു.

എന്നിട്ട് അങ്ങോര് ക്രിസ്തുവിനെ ഉയത്തി അല്ലേ?

ക്രിസ്തു സ്വയം ഉയർത്തെണീറ്റതാണല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവം ഏക ദൈവമാണ്.

അതായത് ഒന്നേയുള്ളു, അല്ലേ?

കറക്റ്റ്. നിങ്ങൾ ഫോളോ ചെയ്യുന്നുണ്ടല്ലോ.

അതുണ്ട്. ബൈ ദ വേ, ഈ മനുഷ്യർ ഒക്കെ പാപികളാണെന്ന് തീരുമാനിച്ചതാരാണ്?

ദൈവം.

അതിന് പരിഹാരം ചെയ്തതപ്പോ ആരാണ്?

ദൈവം. ദൈവം തന്റെ പുത്രനെ തന്നെ ബലി നൽകി ആ പാപങ്ങൾ മോചിപ്പിച്ചു. പ്രെയ്സ് ദ ലോർഡ്.

ഒന്നടങ്ങാശാനേ, ലെറ്റ് മീ ഗെറ്റ് ദിസ് സ്ട്രെയിറ്റ്, ദൈവം ആദ്യം തീരുമാനിച്ചു മനുഷ്യരൊക്കെ പാപികളാണെന്ന്. എന്നിട്ട് ദൈവം തന്റെ പുത്രനെ തനിക്ക് തന്നെ ബലി നൽകി ആ പാപങ്ങളൊക്കെ ക്ഷമിച്ചു. എന്നിട്ട് ദൈവം തന്റെ പുത്രനെ ഉയർത്തെണീപ്പിച്ചു.

കറക്റ്റ്.

ഈ പിതാവും പുത്രനും ഒക്കെ ഒരൊറ്റ ദൈവമാണ്, റൈറ്റ്, ഞാനും അപ്ഫനും സുഭദ്രയും കൺസോർഷ്യം പോലെ, കറക്റ്റ്?

വെരി കറക്റ്റ്. ഹാലേലൂയ

യാ, യാ, അപ്പോ ദൈവം തീരുമാനിക്കുന്നു മനുഷ്യരൊക്കെ പാപികളാണെന്ന്. എന്നിട്ട് ദൈവം സ്വയം മരിച്ച് അതിന് പരിഹാരം ചെയ്തു. എന്നിക്ക് അങ്ങോര് സ്വയം ഉയർത്തെണീറ്റ് പോയി. ഇതിൽ മനുഷ്യരെന്ത് ചെയ്തു?

മനുഷ്യർ ദൈവത്തെ കൊന്നു. അതുവഴി മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായി.

റൈറ്റ് ദെയർ ബേബി, മനുഷ്യൻ ദൈവത്തെ കൊന്നപ്പോ അവരുടെ പ്രശ്നങ്ങൾ ഒക്കെ തീർന്നു. എല്ലാരും ഹാപ്പിയായി, അവർ രക്ഷിക്കപ്പെട്ടു. റൈറ്റ്?

എടാ പാപീ, നീയൊക്കെ തീനരകത്തിൽ പോകും.

എന്നിട്ടും താനൊന്നും നിർത്തിയില്ല, ദൈവം സ്വന്തം തീരുമാനിച്ച് ചെയ്ത് അങ്ങോരുടെ വഴിക്ക് പോയതിന്റെ പേരിൽ ഞങ്ങൾ നിങ്ങളെയൊക്കെ തീറ്റി പോറ്റണം, വരുമാനത്തിന്റെ ദശാംശം നിങ്ങൾക്ക് തരണം, നിങ്ങൾക്ക് കോളേജും ആശുപത്രിയും ഒക്കെ ഉണ്ടാക്കി കൊള്ളലാഭം ഉണ്ടാക്കി ബെൻസ് കാറിൽ പോകാൻ നമ്മൾ പിരിവ് തരണം. എന്നിട്ട് നമ്മൾ പിരിവിട്ടുണ്ടാക്കിയ പള്ളിയിൽ കല്യാണം കഴിക്കാനും ശവമടക്കാനും ഒക്കെ നിങ്ങളോട് അനുവാദം വാങ്ങണം, നമ്മളുണ്ടാക്കിയ ആശുപത്രിയിൽ ചികിൽസക്ക് കൊള്ളപ്പണം അടക്കണം. കറക്റ്റ്?

എക്സാക്റ്റ്ലി.

നിങ്ങളെയൊക്കെ കാണുമ്പോ കുനിഞ്ഞ് കുമ്പിട്ട് നിൽക്കുകയും വേണം?

യെസ്, പുണ്യം കിട്ടും. പിന്നെ ഇതൊക്കെ ദൈവിക രഹസ്യങ്ങൾ ആണ്

തന്നെ തന്നെ, മൊത്തം പുസ്തകത്തിൽ എഴുതി വച്ചിട്ട് രഹസ്യമാണ് പോലും. വല്ല പണിയുമെടുത്ത് ജീവിച്ച് കൂടേടോ?

ഇതും ഒരു പണിയല്ലേ?

അതേയതെ. കുറേ കഴിയുമ്പോ ആളുകൾ തിരിച്ചും പണി തരാൻ തുടങ്ങും. അപ്പളും പറയണേ ഈ പ്രെയ്സ് ദ ലോർഡ്..

2017-10-09 10:22:52 ന് പോസ്റ്റ് ചെയ്തത്



ത്രിശ്ശൂർ

ഒരു നാട്ടിൻപുറത്ത് പണ്ഡിതരും കലാഹൃദയമുള്ളവരും ബിടെക് പാസായവരും ആയ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ജോലിയില്ലാതെ കലുങ്കിലിരിക്കുമ്പോൾ ഒരു ദിവസം രണ്ട് സുന്ദരികൾ കോളേജിലേക്ക് നടന്ന് പോകുന്നത് കണ്ട് ആദ്യത്തെ ആൾ ചോദിച്ചു

കാതിലോല?

അല്പം പോലും ശങ്കയില്ലാതെ പരമരസികനായ രണ്ടാമൻ പറഞ്ഞു
നല്ലതാളി

ഇത് കേട്ടുകൊണ്ട് സമീപത്ത് ബീഡിവലിച്ചിരുന്ന അമ്മാവൻ ചോദിച്ചു
നിങ്ങ ത്രിശ്ശൂരാ?

സംഭവം നാട്ടിലൊക്കെ അറിഞ്ഞു. വിവരമറിഞ്ഞ നാലാം ക്ലാസ്സ് തോറ്റ അരസികരായ ആദ്യസുന്ദരിയുടെ ആങ്ങളമാർ ഇരുവരെയും വിളിച്ചു വരുത്തി നന്നായി പെരുമാറി വിട്ടു.

2018-03-18 11:51:17 ന് പോസ്റ്റ് ചെയ്തത്

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...