Monday, July 6, 2020

ബാംഗ്ലൂർ

ഓ, മോനും ബാംഗ്ലൂരാണോ? എന്റെ മോളും മരുമോനും ബാംഗ്ലൂരാ. അവിടെ എക്സ്‌വൈ‌സെഡ് കമ്പനീൽ ജോലി. വല്യ നെലേലാ. കാറൊക്കെ ഉണ്ട്‌. മോൻ ചെലപ്പോ കണ്ടിട്ടുണ്ടാവും. മോനേതേലും ചെറിയ കമ്പനീലായിരിക്കും അല്യോ?

അതേയതേ, കാറൊക്കെ ഒള്ളവരാണേൽ മിക്കവാറും കണ്ട്കാണും. അങ്ങനെ ഒരുപാട് ആൾക്കാരൊന്നും ഇല്ലല്ലോ.. ബാംഗ്ലൂർ എവിടെയാ അവര് താമസം?

ബാംഗ്ലൂര് തന്നെ

അതീ, ബാംഗ്ലൂര് ഒരു ജില്ലയാണ്. ത്രിശ്ശൂർ ഒക്കെ പോലെ. ഒരുപാട് സ്ഥലം ഉണ്ട്.

ആണോ.. ങാ, അവര് സാധനം വാങ്ങാനൊക്കെ പോകുന്നത് എന്തോ, ങാ ഓൺലൈൻ എന്നൊരു സ്ഥലത്താന്ന് പറഞ്ഞിട്ടുണ്ട്. നല്ല സാധനങ്ങൾ ഒക്കെ കിട്ടുന്ന സ്ഥലമാണെന്ന്. അപ്പോ അതിനടുത്ത് തന്നെ ആയിരിക്കും.."

2018-07-01 02:59:41 ഇൽ പോസ്റ്റ് ചെയ്തത്

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...