Monday, July 6, 2020

ബാർ ഫൈറ്റ്

ഒരു കുപ്പി വാങ്ങാന്‍ ബാറില്‍ പറഞ്ഞു വിട്ടതാണ്. ബാറിലെ സ്ഥിരം സന്ദര്‍ശകരും നന്നായി ടിപ്പ് കൊടുക്കുന്നവരും ആയതിനാല്‍ ബാറിലെ ആളുകള്‍ എല്ലാവരും പരിചയക്കാരാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് മേലെ തൊണ്ടപൊള്ളിക്കുന്ന മദ്യം കൊണ്ട് ഉരുക്കിച്ചേര്‍ത്ത സൌഹൃദങ്ങള്‍.. ബാറിന്റെ ഡസ്കില്‍ തിങ്ങിക്കൂടി നിനിരുന്നവരില്‍ ഒരാള്‍ മാറിയപ്പോ അവന്‍ അവിടെ കയറി. ഓള്‍ഡ്‌ മങ്ക് ഓര്‍ഡര്‍ ചെയ്തു. അപ്പോളാണ് തലക്കിട്ട് ശക്തിയില്‍ ഒരു ചൊട്ട്‌ കിട്ടിയത്. തിരിഞ്ഞു നോക്കിയപ്പോ നേരത്തെ അവിടെ നിന്ന ആള്‍. വലിയ ലുക്കൊന്നുമില്ല. എന്നാലും മദ്യത്തിനു മുന്നില്‍ ഉച്ചനീചത്വങ്ങള്‍ മറക്കണമല്ലോ. അയാളോട് അവന്‍ സൌമ്യമായി ചോദിച്ചു..

ക്യാ ഹുവാ?..

അയാള്‍ അല്പം കൂടി അടുത്തേക്ക് വന്നപ്പോളേക്കും ബാറിലെ ആത്മാര്‍ഥതയുള്ള ജോലിക്കാര്‍ മൂന്നുപേര്‍ കൂടി അവനെ പിടിച്ചുവലിച്ച് അകത്തെ മുറിയില്‍ കൊണ്ടിരുത്തി. സാറിവിടെ ഇരുന്നോ, പാര്‍സല്‍ ഇപ്പൊ കൊണ്ട് തരാം എന്ന് പറഞ്ഞു. വേഗം തന്നെ പാര്‍സലും റെഡിയാക്കി അല്ലെ പിന്‍വശത്തെ സര്‍വീസ് ഡോറിലൂടെ മൊബൈലിന്റെ ടോര്‍ച് ഒക്കെ കാണിച്ച് ഇറക്കി വിട്ടു. ആള് റൂമിലെത്തി..

എടാ ബാറിന്നു ഒരാളിന്റെ തലയില്‍ ചൊട്ടിയെടാ..

പഞ്ചാബി ഹൌസിലെ ഹരിശ്രീ അശോകന്‍ വന്ന് എടാ നീയറിഞ്ഞോ, എന്നെ അടുക്കളയിലിട്ടു തല്ലിയെടാ എന്ന് പറഞ്ഞത് ആദ്യമോര്‍ത്തെങ്കിലും സ്വാഭാവികപ്രതികരണം ആയി

എന്നിട്ട് നീയെന്തിനാടാ ഇങ്ങോട്ട് ഓടിക്കയറിയെ..

എന്നെ ഞാന്‍ ചോദിച്ചുള്ളൂ.. എന്തായാലും കുപ്പി പാതിയാകുന്നതുവരെയല്ലേ ഉള്ളൂ ഈ പിണക്കങ്ങളൊക്കെ..

2012-07-13 05:15:43 ന് പോസ്റ്റ് ചെയ്തത്

No comments:

Post a Comment

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...